കൊവിഡ് വാക്സിന് പോലും ബിഹാറില് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു - രാഹുല് ഗാന്ധി

 | 

കൊവിഡ് വാക്‌സിന്‍ പോലും ബിഹാറില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.  

ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന ബിജെപി വാഗ്ദാനത്തിനെതിരെ രാഹുല്‍ രൂക്ഷ് വിമര്‍ശനമാണ് ഉന്നയിച്ചത്. ജീവന്‍ രക്ഷിക്കാനുളള മരുന്നിനെ ഭരണകക്ഷി തെരഞ്ഞെടുപ്പിലേക്ക് ബന്ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ' എല്ലാവര്‍ക്കും സൗജന്യ കോവിഡ് വൈറസ് പ്രതിരോധ കുത്തിവയ്പ്പ് ' വാഗ്ദാനം ചെയ്തുകൊണ്ടുളള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രസ്താവനയിറക്കിയത്. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

കൊവിഡ് വാക്‌സിന്‍ വന്‍തോതില്‍ ലഭ്യമാകുമ്പോള്‍ ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. 'ബിജെപി പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണ് ഇത്. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാനുളള പരീക്ഷണങ്ങളിലാണ്. ഈ ഘട്ടത്തിലാണ് വാക്‌സിന്‍ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാവുന്നത്. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളുടെ കാര്യമെന്താകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. 

നിങ്ങള്‍ക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്ന് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖ നേതാക്കളാണ് നിര്‍മലാ സീതാരാമന്റെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തെത്തിയത്.