സ്വവർഗ ബന്ധങ്ങൾ: മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് യുഎൻ

 | 

സ്വവർ​ഗ ബന്ധങ്ങളെ പിന്തുണച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. മാർപ്പാപ്പയുടെ പ്രഖ്യാപനം സ്വാ​ഗതാർഹമാണെന്ന് യുഎൻ വക്താവ് അഭിപ്രായപ്പെട്ടു. എൽജിബിടി സമൂഹത്തോടുളള വിവേചനം അവസാനിപ്പിക്കാൻ പോപ്പിന്റെ നിലപാട് സഹായിക്കുമെന്ന് യുഎൻ വ്യക്തമാക്കി. 

ഒരു ഡോക്യുമെന്ററിയിലാണ് സ്വവർ​ഗ  ബന്ധത്തെ മാർപ്പാപ്പ പിന്തുണച്ച് സംസാരിച്ചത്. എൽജിബിടി സമൂഹത്തിന്റെ സംരക്ഷണത്തിനായി നിയമ നിർമാണം നടത്തണമെന്നാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. സ്വവർ​ഗ പ്രണയിതാക്കൾക്കും കുടുബ ബന്ധത്തിന് അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്. അവരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും പോപ്പ് വ്യക്തമാക്കി.

സ്വവർ​ഗ ബന്ധങ്ങളോട് സഭ എക്കാലത്തും കനത്ത എതിർപ്പാണ് ഉയർത്തിയിരുന്നത്. മാർപ്പാപ്പയുടെ പ്രഖ്യാപനത്തെ ലോകത്താകമാനമുള്ള മനഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ സംഘടനകളും സ്വാ​ഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ മാർപ്പാപ്പയുടെ അഭിപ്രായത്തെ പിന്തുണച്ച് രം​ഗത്തെത്തിയത്.