സ്വർണക്കടത്ത് ;ശിവശങ്കര് ഗൂഢാലോചനയില് പങ്കാളിയെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

 | 

സ്വർണക്കടത്ത് ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പങ്കാളിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായം നല്‍കാന്‍ ദുരുപയോഗിച്ചു.

സ്വര്‍ണം കടത്താനും ശിവശങ്കര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറി. തന്നെ ഏത് വിധേനയും അറസ്റ്റ് ചെയ്യാനുള്ള ശ്രമമെമാണ് നടക്കുന്നതെന്ന വാദമാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.