ഇന്ന് 8,511 പേര്ക്ക് കേരളത്തില് കൊവിഡ്

 | 

കേരളത്തിൽ ഇന്ന് 8,511 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.  7,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മലപ്പുറം 1375, തൃശൂര്‍ 1,020, തിരുവനന്തപുരം 890, കോഴിക്കോട് 751, എറണാകുളം 874, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, കാസര്‍ഗോഡ് 189, പത്തനംതിട്ട 285, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 95,657 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,80,793 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.