ഒറ്റരാത്രികൊണ്ട് താരങ്ങൾക്കെല്ലാം വയസ്സായി; ചിത്രങ്ങൾ

 | 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഫേസ്ആപ്പ് എന്ന ആപ്ലിക്കേഷനാണ്. ആപ്പ് പങ്കുവെക്കുന്ന തങ്ങളുടെ വാര്‍ധക്യകാലചിത്രങ്ങൾ സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി പങ്കുവെക്കുകയാണ് താരങ്ങളും ആരാധകരും ഒക്കെ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ഇത്തരത്തിലുള്ള ചിത്രങ്ങളുടെ അയ്യരുകളിയാണ്. നിലവിലുള്ള ചിത്രം ആപ്പിലൂടെ ഒന്നു കയറ്റിയിറക്കിയാൽ പിൽക്കാലത്ത് നാമെങ്ങനെ ആയിരിക്കുമെന്ന് കാട്ടിത്തരും. ഇത്തരത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്. 

 

നിരവധി സിനിമാ സീരിയൽ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും അടക്കം ഈ നേരമ്പോക്ക് ചെയ്യുന്നുണ്ട്. മലയാളത്തിൽ നിന്ന് ടൊവിനോ, കുഞ്ചാക്കോ ബോബൻ, മിഥുൻ, ആദിൽ, ഹരീഷ് കണാരൻ, ആൻ്റണി വ‍ര്‍ഗീസ്, കാളിദാസ് ജയറാം, സംയുക്ത മേനോൻ, മഞ്ജു വാര്യര്‍, വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്, നീരജ് മാധവ്, പേളി മാണി, ഷെയ്ൻ നിഗം, ഗോവിന്ദ് പദ്മസൂര്യ, ലാൽ എന്നിവര്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതേസമയം ടൊവിനോ മൂന്നു വ്യത്യസ്ത ചിത്രങ്ങളാണ് ഇത്തരത്തിൽ ആരാധകരുമായി പങ്കുവെച്ചത്.ഷെയ്ൻ നിഗം പങ്കുവെച്ച ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ ഒരു രംഗത്തിലേതാണ്.