അമേരിക്കയിൽ സെക്കൻഡ് ഹാൻ്റ് വസ്ത്രങ്ങൾക്ക് പ്രിയമേറുന്നു

 | 

അമേരിക്കയിൽ സെക്കൻ്റ് ഹാൻ്റ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയെന്ന് റിപ്പോർട്ടുകൾ. പുതിയ വസ്ത്ര വിപണിയേക്കാൾ 21 ശതമാനം വ‍‍ർധനവാണ് സെക്കൻഡ് ഹാൻ്റ് വസ്ത്രങ്ങൾക്കുള്ളത്. ഏകദേശം 24 ബില്ല്യൺ ഡോളറിന്റെ മൂല്യമാണ് സെക്കന്റ് ഹാൻഡ് വിപണിക്ക് യു.എസ്സിലുള്ളത്. ചിലവു കുറവ്, മലിനീകരണം കുറയ്ക്കൽ, പരിസ്ഥിതി സൗഹൃദം എന്നിവയാണ് സെക്കൻ്റ് ഹാൻ്റ് വസ്ത്രങ്ങളിൽ ജനങ്ങൾക്ക് പ്രിയമേറാൻ കാരണമെന്നാണ് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നത്. 

കുടുംബത്തിൽ നിന്നാണ് ഇത്തരത്തിൽ ഉപയോഗിച്ച വസ്ത്രങ്ങൾ വാങ്ങാനുള്ള പിന്തുണ ലഭിക്കുന്നതെന്നും പുതുതലമുറ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിൽ വളരെ മുന്നിലാണെന്നും യു.കെ ആസ്ഥാനമായ വേസ്റ്റ് മാനജ് മെന്റ് കമ്പനിബിസിനസ് വേസ്റ്റ് ഡോട്‌കോ യുകെ നടത്തിയ പഠനത്തിൽ പറയുന്നു. 16 മുതൽ 21 വയസ്സുവരെ പ്രായമുള്ള യുവാക്കളിൽ 80 ശതമാനം പേരും ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. 60 വയസ്സുവരെയുള്ള 91 ശതമാനം പേരും സെക്കൻ്റ് ഹാൻ്റ് വസ്ത്രം വാങ്ങുന്നവരാണ്