പാന്റ് സാരിയിൽ സ്റ്റൈലിഷായി അനുപമ

 | 


സ്‌റ്റൈലിഷ് ലുക്കുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്ന യുവതാരമാണ് പ്രേമത്തിലെ മേരി അതായത് നമ്മുടെ 
അനുപമ പരമേശ്വരന്‍. മഞ്ഞ പാന്റ് സാരിയിലുള്ള താരത്തിന്റെ പുതിയ ലുക്കാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് അനുപമ ധരിച്ചിരിക്കുന്നത്.

പവർ, ക്വീൻ എന്നീ വാക്കുകൾ സാരിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. കമ്മൽ മാത്രമാണ് സാരിയ്ക്കൊപ്പം അനുപമ അണിഞ്ഞിരിക്കുന്നത്. പാന്‍റിന് മുകളിൽ സാരി ധരിക്കുന്ന പാന്‍റ് സാരി ലുക്ക് ബോളിവുഡിൽ പ്രശസ്തമാണ്. അടുത്തിടെ നടി സാറാ അലി ഖാന്‍റെ പാന്‍റ് സ്റ്റൈൽ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.