ബൈജു എഴുപുന്നയ്ക്കെതിരെ പാര്വ്വതി ഓമനക്കുട്ടന്

 | 

മിസ് വേള്‍ഡ് മത്സരത്തി റണ്ണറപ്പായി പ്രശസ്തയായി മാറിയ മലയാളി താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍.മോഡലിംഗില്‍ നിന്ന് നടിയിലേക്ക് ചുവടുമാറ്റം നടത്തിയെങ്കിലും സിനിമയില്‍ വേണ്ടത്ര രീതിയില്‍ ശോഭിക്കാന്‍ പാര്‍വ്വതിക്ക് സാധിച്ചിട്ടില്ല.മുംബൈയില്‍ താമസമാക്കിയ ചങ്ങനാശ്ശേരി സ്വദേശിനായ പാര്‍വ്വതി ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.തമിഴിലെ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

സിനിമ ബോക്‌സോഫീല്‍ പരാജയപ്പെട്ടതോടെ പിന്നീട് മികച്ച അവസരങ്ങള്‍ തേടിയെത്തിയുമില്ല.മലയാളത്തിലൊരുചിത്രത്തില്‍ താരം അഭിനിയിച്ചിരുന്നു.മലയാളത്തില്‍ നടനും സംവിധായകനുമായ ബൈജു എഴുപുന്ന സംവിധാനം ചെയ്ത കെക്യു എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിച്ചത്.

കെക്യുവില്‍ നായികയായി അരങ്ങേറിയെങ്കിലും സംവിധായകനായ ബൈജു എഴുപുന്ന ചതിക്കുകയായിരുന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വ്വതി.തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്ന് വിശ്വസിപ്പിച്ചാണ് സിനിമയുടെ കരാര്‍ ഒപ്പിട്ടത്.മലയാളത്തിലും തമിഴിലും ഒരെസമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.അതുകൊണ്ടാണ് സിനിമയില്‍ ഒപ്പുവെച്ചത്.ഷൂട്ടിങ്ങ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് തിരിച്ചറിഞ്ഞത്.താന്‍ കാരം ചിത്രം മുടങ്ങരുതെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്.ചിത്രം പുറത്തിറങ്ങരുതെന്ന് താന്‍ ആഗ്രഹിച്ചതായും പാര്‍വ്വതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.