അയണ്മാനും ക്യാപിനും ഒപ്പം ഇനി പറക്കാം;സൂപ്പര് സ്ക്വാഡ് എഡിഷനുമായി ടിവിഎസ്

 | 

കോവിഡ്ഭീതിയിലാണെങ്കിലും ഉത്സവകാല വിപണി ലക്ഷ്യമിട്ട്‌  ടിവിഎസ് മോട്ടോർ സ്പെഷ്യൽ എഡിഷൻ ഇരുചക്ര വാഹനങ്ങൾ വിപണിയിലെത്തിക്കുകയാണ്. 125സിസി സെഗ്മെന്റിലെ ടിവിഎസ്സിന്റെ സ്കൂട്ടർ എൻടോർക്കിനാണ് പുതുതായി സ്പെഷ്യൽ എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. മാർവെൽ കോമിക്സിന്റെ പ്രശസ്തമായ അവജ്ഞർ ശ്രേണിയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 3 കോമ്പിനേഷനുകളിൽ എൻടോർക്ക് സൂപ്പർസ്‌ക്വാഡ് എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. കോംബാറ്റ് ബ്ലൂ, ഇൻവിൻസിബിൾ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന സൂപ്പർസ്‌ക്വാഡ് എഡിഷൻ യഥാക്രമം ക്യാപ്റ്റൻ അമേരിക്ക, അയൺ മാൻ, ബ്ലാക്ക് പാന്തർ കഥാപാത്രങ്ങളിൽ പ്രമേയമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സൂപ്പർ ഹീറോ കഥാപാത്രങ്ങളെ പ്രമേയമാക്കി സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കാൻ ടിവിഎസ് ഡിസ്നി ഇന്ത്യയുമായി ധാരണയിലെത്തിയിട്ടുണ്ട്.

എഞ്ചിനിലോ സ്പെസിഫിക്കേഷനിലോ മാറ്റമില്ലാതെയാണ് എൻടോർക്ക് സൂപ്പർ സ്‌ക്വാഡ് എഡിഷന്റെ വരവ്. 125 സിസി CVTi-Revv, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് എൻടോർക്കിൽ. 7,000 ആർപിഎമ്മിൽ 9.3 ബിഎച്പി പവറും 10.5 എൻഎം ടോർക്കും ആണ് ടോർക്കും ആണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.77,865 രൂപയാണ് എൻടോർക് സൂപ്പർസ്‌ക്വാഡ് എഡിഷന്. എന്റോർക്കിന്റെ സ്‌പോർട്ടി മോഡലായ റെയ്‌സ് എഡിഷനെക്കാൾ 3,000 രൂപ കൂടുതലാണ് എൻടോർക് സൂപ്പർസ്‌ക്വാഡ് എഡിഷന്.

അയണ്മാനും ക്യാപിനും ഒപ്പം ഇനി പറക്കാം;സൂപ്പര് സ്ക്വാഡ് എഡിഷനുമായി ടിവിഎസ്അയൺ മാൻ

ഇൻവിൻസിബിൾ റെഡ് പതിപ്പിൽ പ്രധാന നിറങ്ങൾ പ്രധാന നിറം ചുവപ്പും ഒപ്പം സ്വർണ/മഞ്ഞ നിറത്തിന്റെ ഗ്രാഫിക്‌സും ആണ്. അവജ്ഞർ സൂപ്പർ ഹീറോ ശ്രേണിയിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നായ അയൺ മാൻ പ്രമേയമാണ് ഇതിന് പിന്നിൽ. അയൺ മാനിന്റെ ഹെൽമെറ്റ്, ലെഗ് ഷീൽഡ് എന്നിവ സ്റ്റിക്കർ ആയും 63 എന്ന സംഖ്യയുമാണ് മറ്റുള്ള ആകർഷണങ്ങൾ. അയൺ മാൻ കഥാപാത്രത്തിന്റെ ആർക്ക് റിയാക്ടറും 'Mark XXIX' ബാഡ്ജിനും ഇൻവിൻസിബിൾ റെഡ് പതിപ്പിൽ കാണാം. അയൺ മാനിന്റെ 29-മത് സ്യൂട്ട്, ദി ഫിഡ്ലർ ആണ് ഇതുദ്ദേശിക്കുന്നത്.

അയണ്മാനും ക്യാപിനും ഒപ്പം ഇനി പറക്കാം;സൂപ്പര് സ്ക്വാഡ് എഡിഷനുമായി ടിവിഎസ്

ക്യാപ്റ്റൻ അമേരിയ്ക്ക

കോംബാറ്റ് ബ്ലൂ പതിപ്പിൽ നീല, വെള്ള, ചുവപ്പ് നിറങ്ങളുടെ കോമ്പിനേഷൻ ആണ്. ഈ നിറങ്ങളെല്ലാം ക്യാപ്റ്റൻ അമേരിയ്ക്ക കഥാപാത്രത്തിന് യോജിക്കുന്നതാണ്. ഒപ്പം ഏപ്രണിൽ ക്യാപ്റ്റൻ അമേരിയ്ക്ക ഷീൽഡിന്റെ ചിത്രവും, 41 എന്ന സംഖ്യയും അടയാളപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ അമേരിക്ക കഥാപാത്രം ആദ്യമെത്തിയ 1941 ആണ് ഈ സംഖ്യാ സൂചിപ്പിക്കുന്നത്.

അയണ്മാനും ക്യാപിനും ഒപ്പം ഇനി പറക്കാം;സൂപ്പര് സ്ക്വാഡ് എഡിഷനുമായി ടിവിഎസ്

ബ്ലാക്ക് പാന്തർ

സ്റ്റെൽത്ത് ബ്ലാക്ക് എഡിഷനിൽ ബ്ലാക്ക് പാന്തർ കഥാപാത്രത്തോട് യോജിക്കുന്ന കറുപ്പും പർപ്പിൾ നിറവുമാണ് പ്രമേയം. 'വാക്കണ്ട ഫോർഎവർ' ബാഡ്ജിങ്, ഏപ്രണിൽ 66 നമ്പർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. ബ്ലാക്ക് പാന്തർ കഥാപാത്രം 1966-ൽ എത്തിയതാണ് ഈ സംഖ്യാ സൂചിപ്പിക്കുന്നത്.