കോവിഡ് അതിജീവിച്ച് ആഘോഷിക്കാന് പുത്തന് "ഒക്ടോ" മോഡലുകള്....!!

 | 

കോവിഡ് കാലത്ത് റിയല്‍എസ്റ്റേറ്റും ഹോട്ടല്‍ വിപണിയും സിനിമ വ്യവസായവുമൊക്കെ തകര്‍ന്ന് തരിപ്പണമായപ്പോഴും തിരിച്ചുവരവിന്റെ സൂചനകളുമായി വിപണിയില്‍ കുതിക്കുകയാണ് കാര്‍ വ്യവസായം.കാറിലേക്ക് ഉപയോക്താക്കളുടെ ശ്രദ്ധ പതിഞ്ഞെന്ന് ഉറപ്പിച്ചതോടെ   പുതിയ മോഡലുകളെ രാജ്യത്തെ നിരത്തിലേക്കെത്തിക്കാനുള്ള നിര്‍മ്മാതാക്കളുടെ ശ്രമങ്ങള്‍ സ്ട്രോങ്ങായിരിക്കുന്നു.ഒക്ടോബറില്‍ തന്നെ വിപണിയിലേക്ക് കടന്നെത്താന് സാധ്യതകല്‍പ്പിക്കുന്നവരില്‍ പ്രധാനി ബിഎംഡബ്യു ഗ്രാന്‍ കൂപ്പെയാണ്.ഒക്ടോബര്‍ 15ന് ഔദ്യോഗികമായി കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി പറയപ്പെടുന്ന മോഡലാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ.2019 എല്‍എ ഓട്ടോ ഷോയിലൂടെ അരേങ്ങറ്റം കുറിച്ച 2 സീരിസ് ഗ്രാന്‍ കൂപ്പെയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.ചരിഞ്ഞ മുകള്‍ഭാഗവും ഫ്രെയിംലെസ് വിന്‍ഡോകളും പില്ലറുകള്‍ കുറഞ്ഞ ഡോറും വാഹനത്തെ ആകര്‍ഷണീയമാക്കുന്നു.2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഗ്രാന്‍ കൂപ്പെയ്ക്ക് കരുത്തേകുന്നത് ഇത് പരമാവധി 190 ബി.എച്ച്.പി പവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.4526 മില്ലിമീറ്റര്‍ നീളവും 1800 മില്ലി മീറ്റര്‍ വീതിയും 2670 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് ഈ കാറിന്.35-38 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ടാറ്റാമോട്ടോഴ്സിന്റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുതിയ മോഡല്‍ എസ്.യു.വി ഒക്ടോബര്‍ 15ന് പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇന്ത്യന്‍ നിരത്തില്‍ വലിയ ഫാന്‍ബേസുള്ള വാഹനമാണ് ഇത്.പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ചെത്തുന്ന ഡിഫന്‍ഡര്‍ ഫൈവ് ഡോര്‍ മോഡലിന്റെ 110 യൂണിറ്റാണ്് ഇപ്പോള്‍ എത്തിയിട്ടുള്ളത്.കരുത്തുറ്റ സ്പോര്‍ട്ടി ബംബര്‍,ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പ്,വലുപ്പക്കുറവ് തോന്നിപ്പിക്കുന്ന ബോണറ്റ്, തുടങ്ങീ ഭീകരലുക്കാണ് ഡിഫന്‍ഡറിന്.2.0 ലിറ്ററിന്റെ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാകും ഇന്ത്യയിലേക്ക് ഡിഫന്‍ഡറെത്തുക 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമേകും.69.99 ലക്ഷം രൂപയാകും ഓഫ് റോഡ് വിഭാഗത്തില്‍പ്പെടുന്ന കാറിന്‍രെ വില.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്റെ പസാറ്റ് 2020 ആണ് ഔക്ടോബറില്‍ ഇന്ത്യയില്‍ അവതരിക്കുന്ന മറ്റൊരു താരം.മുന്‍പ് അടിപതറിയ പസാറ്റ് തെറ്റുകള്‍ തിരുത്തി പുതിയ രൂപഭാവത്തോടെയാണ് ഇന്ത്യയിലേക്കെത്തുന്നത്രെ. വാഹനത്തിന് 30 വക്ഷത്തോളം വിലനില്‍കേണ്ടിവരും.സ്മാര്‍ട്ഫോണ്‍ കണക്ട്ിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കം ആകെ മൊത്തം ഡിജിറ്റലായിട്ടാണ് ഇത്തവണ പസാറ്റിന്റെ എന്‍ട്രി.മറ്റ് വാഹനങ്ങളുമായുള്ള അകലം അറിയിക്കാന്‍ സഹായിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പസാറ്റിന്റെ പ്രത്യേകതയാണ്.നവീകരിച്ച പതിപ്പ് 2 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനിലാണ് എത്തുക.ഇവര്‍ക്കൊപ്പം എംജി മോട്ടോര്‍ ഇന്ത്യയുടെ ഗ്ലോസ്റ്റര്‍ ആണ് ഒക്ടോബറില്‍ തന്നെയെത്തുമെന്ന് ഉറപ്പുള്ള മറ്റൊരു മോഡല്‍ ഇതിന് 35-45 ലക്ഷത്തിനിടയിലാകും വ ിലയെന്നാണ് പ്രതീക്ഷ.